പോത്തൻകോട് : ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഇന്ന് രാവിലെ 8.30 ന് കോലിയക്കോട് ഗവ. സ്കൂളിലെ മെയിൻ ബിൽഡിംഗ് വടക്കുഭാഗത്തായി ക്രമീകരിച്ച 57-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ആശ്രമത്തിലെ മറ്റ് സന്ന്യാസിമാരും പ്രവർത്തകരും വോട്ടുചെയ്യാനെത്തിയിരുന്നു. കഴിയുന്നത്ര എല്ലാ പൗരന്മാരും വോട്ട് വിനിയോഗിക്കണമെന്നും, രാജ്യത്തിന്റെ ഭാഗധേയത്തിൽ എല്ലാവർക്കും നിസ്തുലമായ പങ്കാണുള്ളതെന്നും വോട്ട് ചെയ്ത ശേഷം സ്വാമി പറഞ്ഞു.കേരളത്തിലെ 20 പാർലമെന്റ് മണ്ഡലങ്ങളിലും ഇന്ന് ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണ്.