തിരുവനന്തപുരം: കാണാതായ ജോയിക്കായുളള തിരച്ചിൽ 32 മണിക്കൂർ പിന്നിട്ടിട്ടും വിഫലം. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായി നടത്തിയ പരിശോധന താൽക്കാലികമായി നിർത്തിവച്ചു. അതേസമയം നാളെ പുതിയ സംഘം തിരച്ചിൽ തുടരും . മാലിന്യം നീങ്ങാത്തതാണ് ദൗത്യത്തിന് പ്രതിസന്ധിയാവുന്നത്. അതേസമയം കൊച്ചിയിൽ നിന്നുള്ള നേവിസംഘം തിരുവനന്തപുരത്ത് എത്തി.ഏഴംഗസംഘം ജോയിക്കായുള്ള തിരച്ചിൽ നടത്തും. ഇന്നലെയും ഇന്നും തിരച്ചിൽ നടത്തിയ സംഘത്തിലെ അംഗങ്ങൾക്ക് വൈദ്യ പരിശോധന നൽകും. ടീമംഗങ്ങൾക്ക് ചികിത്സ നൽകാനുള്ള ക്രമീകരണം ഉണ്ടാക്കിയതായി ഫയർ ഫോഴ്സ് മേധാവിയും അറിയിച്ചു.