തിരുവനന്തപുരം : റെയിൽവേയുടെ പാത ഇരട്ടിപ്പിക്കൽ ജോലികളുടെ ഭാഗമായി വലിയശാല ജ്യോതിപുരം മേൽപ്പാലത്തിൽ കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 27-01-2025 രാവിലെ എട്ടുമണി മുതൽ 28-01-2025 രാവിലെ എട്ടുമണി വരെ മേട്ടുക്കട, ജ്യോതിപുരം, വലിയശാല, കണ്ണേറ്റുമുക്ക്, കൊച്ചാർ റോഡ് എന്നീ സ്ഥലങ്ങളിൽ ജലവിതരണം മുടങ്ങും. കുടപ്പനക്കുന്ന് പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ഭാഗമായി പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ 29-1-2025 രാവിലെ എട്ടു മണി മുതൽ 29-1-2025 വൈകിട്ട് ആറു മണി വരെ പേരൂർക്കട, കുടപ്പനക്കുന്ന്, എൻസിസി റോഡ്, പേരാപ്പൂർ, പാതിരപ്പള്ളി, ഭഗത് സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, കുറുംകുളം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.