തിരുവനന്തപുരം: പേരൂര്‍ക്കടയില്‍നിന്നു ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ് ലൈനില്‍ അമ്പലമുക്ക് ജംഗ്ഷനു സമീപം രൂപപ്പെട്ട ചോര്‍ച്ച പരിഹരിക്കുന്നതിനായി 29നു രാത്രി 10 മണിക്ക് ആരംഭിക്കാനിരുന്ന അറ്റകുറ്റപ്പണി മാറ്റി 31നു നടത്തുന്നതിനാല്‍ പേരൂര്‍ക്കട, ഊളംപാറ, കുടപ്പനക്കുന്ന്, അമ്പലമുക്ക്, മുട്ടട, പരുത്തിപ്പാറ, കേശവദാസപുരം , നാലാഞ്ചിറ, ഉള്ളൂര്‍, ജവഹര്‍ നഗര്‍, വെള്ളയമ്പലം, കവടിയാര്‍, കുറവന്‍കോണം, നന്തൻകോട്, പട്ടം, പ്ലാമൂട്, മുറിഞ്ഞപാലം, ഗൌരീശപട്ടം, മെഡിക്കല്‍ കോളേജ്, കുമാരപുരം എന്നീ പ്രദേശങ്ങളില്‍ 31/7/ 2024 രാത്രി 10 മണി മുതല്‍ 01/08/2024 വൈകുന്നേരം 6 മണി വരെ ശുദ്ധജല വിതരണം തടസ്സപ്പെടും. ഉപഭോക്താക്കൾ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി നോര്‍ത്ത് സബ് ഡിവിഷന്‍ അസി. എക്സിക്യുട്ടീവ് എൻജിനീയര്‍ അറിയിച്ചു.