തിരുവനന്തപുരം: വിതുരയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക് . തലത്തുത്തക്കാവ് സ്വദേശി ശിവാനന്ദൻ കാണിക്കാനാണ് (46) പരിക്കേറ്റത്.പരിക്കേറ്റ ശിവാനന്ദനെ വിതുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പുലർച്ചെ നാലുമണിക്കാണ് സംഭവമുണ്ടായത്.ആറ്റിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുമ്പോഴാണ് ആക്രമണം. ഇയാളെ ആന ചുഴറ്റി എറിയുകയായിരുന്നു. രാവിലെ 6 മണിക്ക് എത്തിയ റബ്ബർ ടാപ്പിംഗ് തൊഴിലാളികളാണ് ശിവാനന്ദനെ കണ്ടത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.