കഴക്കൂട്ടം: കണിയാപുരത്ത് വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി.വീടിൻറെ സ്വീകരണ മുറിയിലെ തറയിലാണ് മൃതദേഹം കിടന്നത്.കരിച്ചാറ കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു എന്ന വിജി (33) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്.വൈകുന്നേരം സ്കൂൾ കഴിഞ്ഞെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.ഭർത്താവ് മരിച്ച വിജി കുറച്ചുകാലമായി തമിഴ്നാട് സ്വദേശിയായ ഹോട്ടൽ ജീവനക്കാരൻ രങ്കനുമായി താമസിച്ചു വരികയായിരുന്നു.അതേസമയംവിജിൻ താമസിച്ചിരുന്ന രങ്കനെ കാണാനില്ല. വിജിയുടേത് കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.