കഴക്കൂട്ടം : കണിയാപുരത്ത് യുവതിയെ വീട്ടിനുള്ളിൽ കൊലപ്പെടുത്തിയ കേസിൽ . യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് തിരുനെൽവേലി സ്വദേശി രംഗദുരൈ പൊലീസ് പിടികൂടി .കഴുത്തിൽ കയറും തുണിയും മുറുക്കിയാണ് കൊന്നതെന്ന് പ്രതി കുറ്റസമ്മതം നടത്തി. കഴുത്തിലെ പാട് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടികാട്ടി. പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് രംഗദുരൈ കുറ്റസമ്മതം ചെയതത്.തിങ്കളാഴ്ച വൈകുന്നേരമാണ് വീടിനുള്ളിൽ മരിച്ച നിലയിൽകണ്ടൽ നിയാസ് മൻസിലിൽ വിജി എന്നു വിളിക്കുന്ന ഷാനുവിനെ (33) കണ്ടത്. ഭർത്താവ് മരിച്ചതിനുശേഷം തമിഴ്നാട് സ്വദേശി രംഗദുരൈ യ്ക്ക് ഒപ്പം താമസിച്ചു വരികയായിരുന്നു.