തിരുവനന്തപുരം :വെൺപാലവട്ടത്ത് മേൽപാലത്തിൽ നിന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. കോവളം നെടുമം സ്വദേശിനിയായ സിമി ആണ് മരിച്ചത്. സ്കൂട്ടറിൽ സിനിക്കൊപ്പം മകൾ മൂന്നു വയസ്സുകാരിയായ ശിവന്യയും സഹോദരി സിമിയും ഉണ്ടായിരുന്നു ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.സിമിയുടെ മകൾക്കും സഹോദരിക്കും അപകടത്തിൽ പരിക്കേറ്റു.മൂവരും മേൽ പാലത്തിൽ നിന്ന് താഴെയുള്ള സർവീസ് റോഡിലേക്ക് വീഴുകയായിരുന്നു.നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചു.ഗുരുതരമായി പരിക്കേറ്റ സിമിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് . പേട്ട പോലീസ് കേസെടുത്തു.