തിരുവനന്തപുരം : കെ എസ് ഇ ബി അരുവിക്കര സബ്‌സ്റ്റേഷനിൽ പുതിയ 12.5 എംവിഎ ട്രാൻസ്‌ഫോമർ, പുതിയ കൺട്രോൾ- റിലേ പാനൽ എന്നിവ സ്ഥാപിക്കുന്ന ജോലികൾ നടത്തുന്നതിനാൽ 26.10.2024 ന് ഉച്ചയ്ക്ക് 1:00 മണി മുതൽ 5:00 മണി വരെ അരുവിക്കര സബ്‌സ്റ്റേഷനിൽനിന്നു വാട്ടർ അതോറിറ്റിയുടെ ജല
ശുദ്ധീകരണശാലകളിലേക്കു വൈദ്യുതി വിതരണം തടസ്സപ്പെടുന്നതിനാൽ, കോർപറേഷൻ പരിധിയിലെ എല്ലാ മേഖലകളിലും 26.10.2024 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഏഴു മണി വരെ കുടിവെള്ള വിതരണം തടസ്സപ്പെടും.
ഉയർന്ന സ്ഥലങ്ങളിൽ 27 .10.2024 രാത്രിയോടെ മാത്രമേ ജലവിതരണം പുന:സ്ഥാപിക്കുവാൻ സാധിക്കുകയുള്ളു. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതൽ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.