തിരുവനന്തപുരം: കേരളത്തിൽ ഇന്നും പരക്കെ മഴ പെയ്യും.ഇന്ന് ഒന്‍പത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുളളത്. കിഴക്കന്‍ മേഖലകളില്‍ മഴ കനത്തേക്കും. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കളളക്കടല്‍ പ്രതിഭാസത്തിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. കേരള– ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തം വിലക്കി. കോമോറിന്‍ തീരം മുതല്‍ റായല്‍സീമ വരെയുളള ന്യൂനമര്‍ദ പാത്തിയുടെ ഫലമായാണ് മഴ കനക്കുന്നത്. നാളെവരെ ശക്തമായ മഴ തുടരും.