നെടുമങ്ങാട് : ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു.നെടുമങ്ങാട് -കരകുളം മുല്ലശേരി രാംനിവാസിൽ പരേതനായ അനിൽകുമാർ – ബിന്ദു ദമ്പതികളുടെ മകൻ ദേവനാരായണൻ (21) ആണ് മരിച്ചത് .ബുധനാഴ്ച്ച രാത്രി 12 മണിയോടെ ഏണിക്കര ജംഗ്ഷനിലാണ് അപകടം നടന്നത്.പിസാ സെൻ്ററിൽ ഡെലിവറി ബോയ് ആയിരുന്ന ദേവനാരായണനും സുഹൃത്ത് സോനു സുകുമാരനും (30) സഞ്ചരിച്ച ബൈക്ക് റോഡിന് വശത്ത് നിർത്തിയിരുന്ന സ്കൂട്ടറിൽ തട്ടി നിയന്ത്രണം തെറ്റി സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ദേവനാരായണൻ സംഭവ സ്ഥലത്ത് തന്നെ മരണമരണമടഞ്ഞു .സോനുവിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.