കിളിമാനൂർ : അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. കിളിമാനൂർ മടവൂർ പനപ്പാംകുന്ന് തുളസി വിലാസത്തിൽ നന്ദു (23 ) ആണ് മരിച്ചത്. നിലമേൽ മാരുതി സർവീസ് കമ്പനിയിൽ ജീവനക്കാരനായിരുന്നു.ഇക്കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ കൃഷ്ണൻകുന്ന് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം വളവിൽ ഉണ്ടായ അപകടത്തിലാണ് നന്ദുവിന് പരിക്കേറ്റത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു നന്ദു കെ എം എസ് എന്ന സ്വകാര്യ ബസ്സും സ്കൂട്ടിയും ഇടിച്ചായിരുന്നു അപകടം. പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നന്ദുവിൻ്റെ കുട്ടിക്കാലത്തെ അമ്മ മരിച്ചതിനാൽ അമ്മയുടെ മരണശേഷം അപ്പൂപ്പൻ തുളസീധരൻപിള്ളയും അമ്മൂമ്മ സുമംഗലയും ആണ് നന്ദുവിനെ വളർത്തിയത്.