വെഞ്ഞാറമൂട്: വാമനപുരത്ത് യുവാവിനെ വീട്ടിനുള്ളിൽ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് വില്ലേജിൽ കോട്ടുകുന്നം പരപ്പാറമുകൾ വി.എൻ. നിവാസിൽ വിപിൻ അനീഷി (36) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെ വിപിൻ മുറിയിലേക്ക് പോയിരുന്നു. ഇന്ന് ഏറെ വൈകിയും വാതിൽ തുറക്കാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മുറിക്കുള്ളിൽ മരിച്ചു കിടക്കുന്നത് കണ്ടത്.അനീഷ് മാനസിക സമ്മർദ്ദത്തിനടിമപ്പെട്ടിരുന്നതായാണ് വിവരം. ഇയാൾ അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്നതായും പറയുന്നു. തുടർന്ന് വെഞ്ഞാറമൂട് പോലീസിൽ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് മേൽ നടപടികൾ ആരംഭിച്ചു.