Tuesday, April 22, 2025
Online Vartha
HomeTrivandrum Rural50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ.

Online Vartha
Online Vartha

കഴക്കൂട്ടം: 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന വിദേശമദ്യം പിടികൂടി .പള്ളിപ്പുറം ഇടയിൽ വീട്ടിൽ ശശിധരന്റെ മകൻ മഹേഷ് ( 38) നെയാണ് ശനിയാഴ്ച പള്ളിപ്പുറം പാച്ചിറയിൽ നിന്നും എക്സൈസ് സംഘംനടത്തിയ പരിശോധനയിലാണ് പിടികൂടാനായത്.കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സഹീർ ഷാ ബിയുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് ഇൻസ്പെക്ടർ ഷംസുദ്ദീൻ എസ്, എക്സൈസ് ഉദ്യോഗസ്ഥരായ ജാഫർ,സുർജിത്ത് ,സുധീഷ് ,ഷിജിൻ, രതീഷ്, ഡബ്ലിയു . ഒ . സി .റെജീന എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!