തിരുവനന്തപുരം: കടലിൽ കുളിക്കാൻ ഇറങ്ങിയവരെ രക്ഷപ്പെടുത്തുന്നതിനിടയിൽ അപകടത്തിൽപെട്ട യുവാക്കൾ മരിച്ചു വലിയവേളി സ്വദേശികളായ കെവിൻ (28), ജോഷി (40) എന്നിവരാണ് മരിച്ചത്.ക്രിസ്മസ് ദിനത്തിൽ ഉച്ചയോടെയായിരുന്നു അപകടം.
വേളി സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ബീച്ചിൽ കുളിക്കാനിറങ്ങിയ യുവാവിനെ രക്ഷിക്കാനാണ് ഇവർ കടലിലിറങ്ങിയത് രക്ഷാപ്രവർത്തനത്തിനിടെ തിരയിൽപ്പെട്ട് മുങ്ങിയ ഇവരെ മത്സ്യതൊഴിലാളികളും മറ്റുള്ളവരും ചേർന്ന് രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തിൽ മണൽ കയറി ഗുരുതരാവസ്ഥയിൽ തുടരുന്നതിനിടെയാണ് മരണം.