Saturday, July 27, 2024
Online Vartha
HomeHealthഫാറ്റിലിവർ രോഗം; ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത് ശരീരം നൽകുന്ന സൂചനകൾ ഇവയൊക്കെ

ഫാറ്റിലിവർ രോഗം; ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത് ശരീരം നൽകുന്ന സൂചനകൾ ഇവയൊക്കെ

Online Vartha
Online Vartha
Online Vartha

കരളിൽ കൂടുതലായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം ‘ പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും ഈ രോഗം ബാധിക്കാം. പലരിലും ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ കാണാറില്ല എന്നതാണ് യഥാർത്ഥ്യം സ്ത്രീകളിലെ ഈ രോഗത്തിന്‍റെ സൂചനകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1. സ്ത്രീകളില്‍ കാണപ്പെടുന്ന അമിത ക്ഷീണവും തളര്‍ച്ചയും പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാമെങ്കിലും ചിലപ്പോള്‍ ഫാറ്റി ലിവര്‍ രോഗത്തിന്‍റെ സൂചനയായും ഇങ്ങനെ ക്ഷീണം തോന്നാം.

2. വയറുവേദന, വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറിന് ഭാരം തോന്നുക തുടങ്ങിവയൊക്കെ ഫാറ്റി ലിവർ രോഗത്തിന്‍റെ സൂചനയായും ഉണ്ടാകാം. വയറിന്‍റെ വലത്ത് വശത്ത് മുകളിലായാണ് ഈ വേദന സാധാരണ ഉണ്ടാവുക.

3.ദഹനക്കേടും ഇടയ്ക്കിടെയുള്ള ഛർദ്ദിയും ഫാറ്റി ലിവർ രോഗത്തിനെ സൂചിപ്പിക്കുന്നതാകാം.

4.ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. അതിനാല്‍ മൂത്രത്തിലെ നിറവ്യത്യാസത്തെ ഒരിക്കലും നിസാരമായി കാണേണ്ട.

5.അകാരണമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സൂചനയാകാം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!