Saturday, April 25, 2026
Online Vartha
HomeTrivandrum Ruralനരിക്കലിൽ ജീപ്പ് ഡ്യൂക്ക് ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികർക്ക് പരിക്ക്

നരിക്കലിൽ ജീപ്പ് ഡ്യൂക്ക് ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികർക്ക് പരിക്ക്

Online Vartha
Online Vartha

പോത്തൻകോട് : കാട്ടായിക്കോണം നരിക്കലിൽ  ജീപ്പ് ഡ്യൂക്ക് ബൈക്കിൽ ഇടിച്ച് അപകടം.അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്. വാവറക്കോണം സ്വദേശി ആഷിക്കിനും സുഹൃത്തിനുമാണ് പരിക്കേറ്റത്. ആഷിക്കിന്റെ തുടയെല്ലിന് സാരമായി പരിക്ക് പറ്റി.വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം നടന്നത്.നരിക്കലിൽ നിന്ന് മങ്ങാട്ടുകോണം ഭാഗത്തേക്ക് പോയ ജീപ്പ് മങ്ങാട്ടുകോണം ഭാഗത്തുനിന്ന് നരിക്കൽ ഭാഗത്തേക്ക് വന്ന ബൈക്കിലാണ് ഇടിച്ച് അപകടമുണ്ടായത്.

നരിക്കൽ ഭാഗത്ത് വെച്ച് ജീപ്പിൽ മറ്റൊരു വാഹനം ഇടിക്കുകയും ആ വാഹനത്തെ പിന്തുടർന്ന് ദൃശ്യങ്ങൾ പകർത്തി വരുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ജീപ്പിൻറെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് 30 മീറ്ററോളം റോഡിലൂടെ നിരങ്ങി നീങ്ങിയാണ് നിന്നത്.നിയന്ത്രണം നഷ്ടമായ ജീപ്പ് സമീപത്തെ മതിലിടിച്ച് തകർത്താണ് നിന്നത്.പരിക്കേറ്റ ബൈക്ക് യാത്രികരെ  മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!