Saturday, July 27, 2024
Online Vartha
HomeTrivandrum Ruralസി. ബി. എസ്. ഇ പത്ത്, പന്ത്രണ്ട്‌ പരീക്ഷകളിൽ ശാന്തിഗിരി വിദ്യാഭവൻ സ്‌കൂളിന് നൂറുശതമാനം വിജയം

സി. ബി. എസ്. ഇ പത്ത്, പന്ത്രണ്ട്‌ പരീക്ഷകളിൽ ശാന്തിഗിരി വിദ്യാഭവൻ സ്‌കൂളിന് നൂറുശതമാനം വിജയം

Online Vartha
Online Vartha
Online Vartha

പോത്തന്‍കോട് : സി. ബി. എസ്. ഇ പത്ത്, പന്ത്രണ്ട്‌ ക്ലാസ് പരീക്ഷകളിൽ ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്കൂളിന് നൂറുമേനി വിജയം. തുടർച്ചയായി ഇരുപതാം വർഷമാണ് സ്കൂൾ അഭിമാനാർഹമായ ഈ നേട്ടം കൈവരിക്കുന്നത്. പത്ത്, പന്ത്രണ്ട്‌ ക്ലാസ്സുകളിലായി പരീക്ഷ എഴുതിയ വിദ്യാർത്ഥികളിൽ 80 ശതമാനം പേരും ഡിസ്റ്റിങ്ഷൻ നേടി. പത്താം ക്ലാസ്സിൽ ശാന്തിരൂപൻ ആർ , പന്ത്രണ്ടാം ക്ലാസ്സിൽ നിൻസാന എൻ. എൻ എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടി. മലയാളം വിഷയത്തിന് പന്ത്രണ്ടാം ക്ലാസ്സിലെ നിയ പുഷ്കരൻ, പത്താം ക്ലാസ്സിലെ കീർത്തന ജെ. ഡി, സുരഭി എസ് എന്നീ വിദ്യാർഥികൾ നൂറിൽ നൂറ് മാർക്കും കരസ്ഥമാക്കി. പ്രഗത്ഭരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിൽ പഠനത്തോടൊപ്പം സൗജന്യ എൻട്രൻസ് പരിശീലനവും നൽകിവരുന്നു. വിജയികളെ സ്കൂൾ പ്രതിനിധികൾ അഭിനന്ദിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!