മുടി കൊഴിച്ചില്‍ എന്നത് ഒരു വലിയ പ്രശ്‌നമാണ്. കാരണം ഒരാളും തന്നെ കഷണ്ടിയാകാന്‍ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് സ്ത്രീകള്‍.
മുടികൊഴിച്ചിലിനെക്കുറിച്ച് ഓര്‍ക്കുമ്ബോള്‍ തന്നെ ചിലര്‍ക്ക് പേടിയാണ്. വര്‍ദ്ധിച്ചുവരുന്ന മലിനീകരണം, ക്രമരഹിതമായ ജീവിതശൈലി, തെറ്റായ ഭക്ഷണശീലങ്ങള്‍, സമ്മര്‍ദ്ദം, മരുന്നുകള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവ കാരണം മുടികൊഴിച്ചില്‍ എന്ന പ്രശ്‌നം വളരെ സാധാരണമായിരിക്കുന്നു. മുടിയുടെ ഭംഗിക്കും ബലത്തിനും വേണ്ടി നമ്മള്‍ പല തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാറുണ്ട്.
എന്നാല്‍ പലതും ഉപയോഗിച്ചിട്ടും നമ്മള്‍ ആഗ്രഹിച്ച ഫലം ലഭിക്കാറില്ല. ഇത്തരമൊരു സാഹചര്യത്തില്‍ നിങ്ങളുടെ തെറ്റായ ഭക്ഷണ ശീലങ്ങളും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണമായി മാറുന്നത് ശ്രദ്ധിക്കാതെ പോകരുത്. മോശം ഭക്ഷണക്രമവും മുടികൊഴിച്ചിലിനുള്ള പ്രധാന കാരണമാണ്. മുടികൊഴിച്ചില്‍ പ്രശ്നം വര്‍ധിപ്പിക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞ് അവയില്‍ നിന്ന് അകലം പാലിക്കണം. മുടി കൊഴിച്ചിലിന് കാരണമാകുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
പഞ്ചസാര
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണോ അത്രയും ഭീഷണി നിങ്ങളുടെ മുടിക്കും നല്‍കാന്‍ കെല്‍പുള്ളതാണ് പഞ്ചസാര. അമിതമായ പഞ്ചസാര ഉപഭോഗം നിങ്ങളെ പ്രമേഹത്തിലേക്കും അമിതവണ്ണത്തിലേക്കും നയിച്ച് മുടി കൊഴിയുകയോ കഷണ്ടിയിലേക്ക് വഴിവയ്ക്കുകയോ ചെയ്യുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പഞ്ചസാര, അന്നജം, ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയ ഭക്ഷണമാണ് ഇന്‍സുലിന്‍ പ്രതിരോധത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം.
ഉയര്‍ന്ന ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണങ്ങള്‍
ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ വര്‍ദ്ധനവിന് കാരണമാകുന്നു. ശുദ്ധീകരിച്ച മാവ്, റൊട്ടി, പഞ്ചസാര തുടങ്ങിയ ഭക്ഷണങ്ങളെല്ലാം ഉയര്‍ന്ന ജി.ഐ ഭക്ഷണങ്ങളാണ്. ഈ ഭക്ഷണങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ഇന്‍സുലിന്‍, ആന്‍ഡ്രോജന്‍ എന്നിവയില്‍ വര്‍ദ്ധനവുണ്ടാക്കുകയും അവ പിന്നീട് മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും.
മദ്യം
നിങ്ങളുടെ മുടി പ്രധാനമായും കെരാറ്റിന്‍ എന്ന പ്രോട്ടീന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. മുടിക്ക് ഘടന നല്‍കുന്ന പ്രോട്ടീന്‍ ആണ് കെരാറ്റിന്‍. പ്രോട്ടീന്‍ സിന്തസിസില്‍ പ്രതികൂല സ്വാധീനം ചെലുത്തുന്ന ഒന്നാണ് മദ്യം. ഇത് മുടി ദുര്‍ബലമാവുകയും തിളക്കമില്ലാതെ ആക്കുകയും ചെയ്യും. അമിതമായ മദ്യപാനം ഫോളിക്കിളുകളുടെ നാശത്തിന് കാരണമാവുകയും ചെയ്യും.
സോഡ
ഡയറ്റ് സോഡകളില്‍ അസ്പാര്‍ട്ടേം എന്ന കൃത്രിമ മധുരം അടങ്ങിയിട്ടുണ്ട്. ഇത് മുടിയിഴകള്‍ക്ക് കേടുവരുത്തുമെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. മുടി കൊഴിച്ചില്‍ അനുഭവിക്കുന്നവര്‍ സോഡകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്.
ജങ്ക് ഫുഡ്
ജങ്ക് ഫുഡുകള്‍ പലപ്പോഴും പൂരിതവും മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും നിറഞ്ഞവയാണ്. ഇത് നിങ്ങളെ അമിതവണ്ണമുള്ളവരാക്കുകയും ഹൃദ്രോഗങ്ങള്‍ക്ക് കാരണമാവുകയും മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യും. കൂടാതെ, എണ്ണമയമുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ തലയോട്ടിക്ക് വഴുവഴുപ്പാക്കുകയും സുഷിരങ്ങള്‍ അടഞ്ഞുപോകുകയും മുടിയിഴകളെ ചെറുതാക്കുകയും ചെയ്യും.
മുട്ടയുടെ വെള്ള
മുട്ട മുടിക്ക് മികച്ചതാണെങ്കിലും അവ അസംസ്‌കൃതമായി കഴിക്കുന്നത് ചിലപ്പോള്‍ ദോഷം ചെയ്യും. അസംസ്‌കൃത മുട്ടയുടെ വെള്ള, കെരാറ്റിന്‍ ഉല്‍പാദനത്തില്‍ സഹായിക്കുന്ന വിറ്റാമിനായ ബയോട്ടിന് തടസം നില്‍ക്കുന്നു.ഇതില്‍ അടങ്ങിയിരിക്കുന്ന അവിഡിന്‍ ആണ് ബയോട്ടിനുമായി കൂടിച്ചേര്‍ന്ന് അതിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നത്.
മത്സ്യം
മെര്‍ക്കുറിയുടെ ഏറ്റവും സാധാരണമായ ഉറവിടം മത്സ്യമാണ്. കടല്‍ മത്സ്യങ്ങളായ വാള്‍ഫിഷ്, അയല, സ്രാവ്, ചിലതരം ട്യൂണ എന്നിവ മെര്‍ക്കുറി ധാരാളം അടങ്ങിയവയാണ്. ഇത്തരം മത്സ്യങ്ങള്‍ അമിതമായി കഴിക്കുന്നത് മുടികൊഴിച്ചിലിലേക്ക് വഴിവയ്ക്കും. ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് കാരണമാകും.
മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
മുട്ട – മുടിക്ക് ആവശ്യമായ പ്രോട്ടീന്‍ നല്‍കാന്‍ മുട്ട കഴിക്കണം.ചീര- ഇരുമ്ബ് അടങ്ങിയിട്ടുള്ളതിനാല്‍ ചീര കഴിക്കുന്നത് മുടിക്ക് ഗുണം ചെയ്യും. ശരീരത്തില്‍ ഇരുമ്ബിന്റെ കുറവ് മൂലമാണ് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത്.ഡ്രൈ ഫ്രൂട്‌സ്- നല്ല മുടി വളര്‍ച്ചയ്ക്ക് ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കഴിക്കുന്നത് നല്ലതാണ്. ബദാം, വാല്‍നട്ട് തുടങ്ങിയവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
സിട്രസ് പഴങ്ങള്‍ – വിറ്റാമിന്‍ സി ശരീരത്തില്‍ ഇരുമ്ബ് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍, സിട്രസ് പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. ഓറഞ്ചും നാരങ്ങയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
കാരറ്റ് – വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയ ക്യാരറ്റ് മുടി വളര്‍ച്ചയ്ക്കായി ഉള്‍പ്പെടുത്താം. വിറ്റാമിന്‍ എ തലയോട്ടിയില്‍ സ്വാഭാവിക സെബം ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു, കൂടാതെ മുടിയുടെ വേരുകള്‍ ആരോഗ്യത്തോടെ നിലനിര്‍ത്തുകയും ചെയ്യുന്നു.