Wednesday, December 31, 2025
Online Vartha
HomeKeralaവീട്ടിലെത്തിയ യുവാവ് യുവതിയെ *പെട്രോളൊഴിച്ച് കത്തിച്ചു ; തീപടർന്ന യുവാവ് കിണറ്റിൽ ചാടി ; സംഭവം...

വീട്ടിലെത്തിയ യുവാവ് യുവതിയെ *പെട്രോളൊഴിച്ച് കത്തിച്ചു ; തീപടർന്ന യുവാവ് കിണറ്റിൽ ചാടി ; സംഭവം ചേങ്കോട്ടുകോണത്ത്

Online Vartha
Online Vartha

കഴക്കൂട്ടം : വീട്ടിലെത്തിയ യുവാവ് യുവതിയെ പെട്രോളൊഴിച്ച് കത്തിച്ചു. ചേങ്കോട്ടുകോണം മേലെ കുണ്ടയത്തു സോമ സൗധത്തിൽ സരിതയുടെ (46) ദേഹത്താണ് പൗഡിക്കോണം ചെല്ലമംഗലം വീട്ടിൽ ബിനു (50) ആണ് പെട്രോളൊഴിച്ച് കത്തിച്ചത്.സരിതയുടെ വീട്ടിൽ തിങ്കളാഴ്ച രാത്രി എട്ടരയോടെ എത്തുകയും വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നു തുടർന്ന് ബിനു വീടിനോടു ചേർന്ന കിണറ്റിൽ എടുത്തു ചാടുകയായിരുന്നു.നിലവിളി കേട്ടെത്തിയ അയൽവാസികളാണ് സരിതയുടെ ദേഹത്തെ തീയണച്ചത്.60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിതയെയും ബിനുവിനെയും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.വിധവയായ സരിത സമീപത്തെ സ്വകാര്യ സ്കൂളിലെ ആയയാണ്. ഡിഗ്രിക്ക് പഠിക്കുന്ന ഒരു മകളുണ്ട്. വിനുവിൻറെ രണ്ടുമക്കളും ഈ സ്കൂളിൽ പഠിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.ഇയാളുടെ വണ്ടിയിൽ മണ്ണിൽ കലർത്തിയ മുളകുപൊടിയും ഒരു വെട്ടുകത്തിയും പോലീസ് കണ്ടെടുത്തു.പോത്തൻകോട് പോലീസ് കേസെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!