Tuesday, January 14, 2025
Online Vartha
HomeKeralaഹോളി വർണങ്ങളാൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം

ഹോളി വർണങ്ങളാൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണം

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഹോളി വർണങ്ങളാൽ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പു പ്രചാരണം. കരമന തെലുങ്ക് ചെട്ടി തെരുവിലെ തെലുഗു വംശജരുടെ പൊങ്കാല മഹോത്സവത്തിലും കോട്ടയ്ക്കകത്ത് പ്രിയദർശിനി ഹാളിൽ രാജസ്ഥാൻ അസോസിയേഷൻ സംഘടിപ്പിച്ച ഹോളി ആഘോഷത്തിലും പങ്കെടുത്ത സ്ഥാനാർത്ഥി പ്രചരണം വർണാഭമായി.ശ്രീ ഏക മഹേശ്വര കാമാക്ഷി അമ്മൻ ക്ഷേത്രത്തിലെ തൃക്കല്യാണ കൊട മഹോത്സവത്തിലെ പൊങ്കാല മഹോത്സവത്തിനെത്തിയ സ്ഥാനർത്ഥിയെ അഞ്ഞൂറോളം വരുന്ന തെലുങ്ക് കുടുംബാംഗങ്ങൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. കോട്ടയ്ക്കകത്ത് പ്രിയദർശിനി ഹാളിലെ രാജസ്ഥാൻ അസോസിയേഷൻ്റെ ഹോളി ആഘോഷത്തിലേക്ക് കടന്നുവന്ന സ്ഥാനാർത്ഥിയെ നിറങ്ങൾ വാരി വിതറിയാണ് സംഘാടകർ വരവേറ്റത്. രാജീവ് ചന്ദ്രശേഖറിൻ്റ മുഖത്ത് ചായം തേച്ച് പരമ്പരാഗത തലപ്പാവണിയിച്ചു. ചുറ്റുംകൂടിയ കുട്ടികൾക്ക് രാജീവ് ചന്ദ്രശേഖർ മധുരം നൽകി.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!