തിരുവനന്തപുരം: മേട്ടുക്കട ജങ്ഷനിൽ കടമുറിക്കുള്ളിൽ സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീലയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചുണ്ട്. സ്മാര്‍ട്ട് റോഡ് നിര്‍മ്മാണം നടക്കുന്നതിനാൽ ഇതുവഴി ഏറെ നാളായി ഗതാഗതം ദുഷ്‌കരമായിരുന്നു. ഇന്ന് രാവിലെയാണ് കടമുറി തുറന്നത്. അപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. എങ്ങനെയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമല്ല.