Friday, November 22, 2024
Online Vartha
HomeSportsവിനേഷ് ഫോഗട്ടിന് പൂർണ പിന്തുണ അറിയിച്ച് ബജ്റംഗ് പൂനിയയുടെ കുറിപ്പ്.

വിനേഷ് ഫോഗട്ടിന് പൂർണ പിന്തുണ അറിയിച്ച് ബജ്റംഗ് പൂനിയയുടെ കുറിപ്പ്.

Online Vartha
Online Vartha
Online Vartha

ദില്ലി: പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് തൊട്ടുമുമ്പ് അയോഗ്യയായ വിനേഷ് ഫോഗട്ടിന് നേരിട്ട തിരിച്ചടിയില്‍ വൈകാരിക കുറിപ്പുമായി ഗുസ്തി താരം ബജ്റംഗ് പൂനിയ. വിനേഷ് ഫോഗട്ടിന് പൂര്‍ണ പിന്തുണ അറിയിച്ചുകൊണ്ടാണ് ബജ്റംഗ് പൂനിയയുടെ കുറിപ്പ്. വിനേഷ്, ധൈര്യത്തിലും ധാര്‍മ്മികതയിലും നീ സ്വര്‍ണ്ണമെഡല്‍ ജേതാവാണെന്ന് പറഞ്ഞുകൊണ്ടാണ് ബജ്റംഗ് പൂനിയയുടെ കുറിപ്പ് തുടങ്ങുന്നത്. മണ്ണിന്‍റെ മകളാണ് വിനേഷെന്നും അതിനാല്‍ തന്നെ ഈ മെഡലും മണ്ണിന് തന്നെ അര്‍ഹമായതാണെന്നും ധീരതയോടെയാണ് പോരാടിയതെന്നും ബജ്റംഗ് പൂനിയ കുറിച്ചു.

ഇന്നലെ മത്സരത്തിന് മുമ്പ് തൂക്കം നോക്കിയപ്പോള്‍ എല്ലാം ശരിയായിരുന്നു. എന്നാല്‍, ഇന്ന് രാവിലെ സംഭവിച്ചതൊന്നും ആരും വിശ്വസിക്കാൻ ആഗ്രഹിക്കുന്നില്ല. വെറും നൂറു ഗ്രാം. നിനക്ക് ഇത് സംഭവിച്ചുവെന്ന് വിശ്വസിക്കാനാകുന്നില്ല. രാജ്യം മുഴുവൻ കണ്ണീരൊപ്പാൻ ബുദ്ധിമുട്ടുകയാണ്. എല്ലാ രാജ്യങ്ങളുടെയും ഒളിംപിക്സ് മെഡലുകള്‍ ഒരുവശത്തും നിന്‍റെ മെഡല്‍ മറുവശത്തുമാണ്. അത്രയേറെ മൂല്യമുണ്ട് അതിന്. ലോകത്തെ ഓരോരുത്തരും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. ലോകത്തെ ഓരോ സ്ത്രീകളും നിന്‍റെ മെഡല്‍ അവരുടെ സ്വന്തം മെഡലായാണ് കരുതിയിരുന്നത്. ലോകത്തെ എല്ലാ സ്ത്രീകളുടെയും ശബ്ദം ശരിയായ സ്ഥലത്ത് വന്നുചേരട്ടെയെന്ന് ആഗ്രഹിക്കുകയാണ്. പാരീസ് ഒളിംപിക്സില്‍ മത്സരിക്കുന്ന എല്ലാ വനിത ഗുസ്തി താരങ്ങളും വിനേഷിന് ഐക്യദാര്‍ഢ്യവുമായി രംഗത്തുവരണമെന്ന് ആഗ്രഹിക്കുകയാണെന്നും ബജ്റംഗ് പൂനിയ എക്സില്‍ കുറിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!