ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് യു വി മോഡല്‍ എത്തിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്. 2021ല്‍ കമ്പനി പുറത്തിറക്കിയ അല്‍കസാര്‍ എന്ന മോഡലിന്റെ പുതിയ വേര്‍ഷനാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നത്. 6,7 സീറ്റര്‍ ശ്രേണികളിലാണ് കാര്‍ വിപണിയിലെത്തുകപുതിയ നിരവധി ഫീച്ചറുകളാണ് ഹ്യുണ്ടേയുടെ അല്‍കസാറിലുള്ളത്. അല്‍കാസര്‍ ഫെയ്സ്ലിഫ്റ്റില്‍ 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റും 10.25 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സ്‌ക്രീനുകളും സംയോജിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 15 ലക്ഷം, 16 ലക്ഷം രൂപ മുതലാണ് വില