കഴക്കൂട്ടം : മേൽപ്പാലത്തിൽ വ്യത്യസ്ത
അപകടങ്ങളിലായി അഞ്ച് പേർക്ക് പരിക്ക് .
ചാക്കയിൽ നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുകയായിരുന്ന സുസുക്കി ഓൾട്ടോ കാറാണ് അപകടത്തിൽപെട്ടത്. തിങ്കളാഴ്ച പകൽ ആയിരുന്നു സംഭവം.അമിത വേഗതയിൽ ആയിരുന്ന കാർ നിയന്ത്രണം തലകീഴായി മറിഞ്ഞു. കാറിൽ സഞ്ചരിച്ച ആറ്റിങ്ങൽ സ്വദേശികളായ മൂന്നു പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .പരിക്ക് ഗുരുതരമല്ല.തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെ വെട്ടുറോഡു നിന്നും കുളത്തൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്കേറ്റു.
പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.