തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി ജീവനക്കാരിക്ക് പരിക്ക്. ഒന്നാം നിലയിലെ ശുചിമുറിയിലാണ് സംഭവം. തദ്ദേശ സ്വയം ഭരണ വകുപ്പിലെ അസിസ്റ്റൻറ് സുമംഗലയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്രട്ടേറിയറ്റ് അനക്സ് 1 ലെ ഒന്നാം നിലയിലെ ശുചിമുറിയിലായിരുന്നു അപകടം.