Wednesday, March 12, 2025
Online Vartha
HomeTrivandrum Ruralതിരുവനന്തപുരത്ത് ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

തിരുവനന്തപുരത്ത് ടാപ്പിങ്ങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : റബര്‍ തോട്ടത്തിൽ വെച്ച് ടാപ്പിങിനിടെ തൊഴിലാളിക്ക് പെരുമ്പാമ്പിന്‍റെ കടിയേറ്റു.. പാലോട് പച്ചമലയിൽ അജയകുമാറിന് ആണ് കടിയേറ്റത്. ഇന്ന് രാവിലെ റബര്‍ ടാപ്പിങിനിടെയാണ് സംഭവം. അജയകുമാറിനെ കടിച്ചശേഷം കല്ലുകൊണ്ടുള്ള കെട്ടിന് ഇടയിലേ മാളത്തിൽ കയറിപോവുകയായിരുന്നു പെരുമ്പാമ്പ്. കടിയേറ്റ അജയകുമാര്‍ ആശുപത്രിയിൽ ചികിത്സ തേടി.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കല്ല് കെട്ടിനിടയിൽ കയറിയ പെരുമ്പാമ്പിനെ പുറത്തേക്ക് വലിച്ചിട്ടശേഷം പിടികൂടുകയായിരുന്നു. അഞ്ച് അടി നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് വനംവകുപ്പ് ഉള്‍ക്കാട്ടിൽ തുറന്നുവിട്ടു. വനംവകുപ്പിന്‍റെ സ്നെയ്ക്ക് കാച്ചര്‍മാരാണ് പാമ്പിനെ പിടികൂടിയത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!