നെയ്യാറ്റിൻകര: കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്തൽ ഡോക്ടറായ യുവതി മരിച്ചു. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിൻ്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ദന്തൽ ഡോക്ടർ കൂടിയായ സൗമ്യ നാലുവർഷം മുമ്പാണ് വിവാഹിതയായത്. കുട്ടികൾ ഇല്ലാത്തത് ഇവരെ മാനസികമായി അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
പുലർച്ചെ രണ്ടുമണിക്ക് കഴുത്ത് കറുത്ത നിലയിൽ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവ സമയം ഭർത്താവും ഭർതൃമാതാവും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ജീവനൊടുക്കാൻ ശ്രമിക്കവെ മരണം സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.