Tuesday, December 10, 2024
Online Vartha
HomeKeralaകല്ലമ്പലത്ത് 19 കാരിയായ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ .

കല്ലമ്പലത്ത് 19 കാരിയായ ഗർഭിണി തൂങ്ങിമരിച്ച നിലയിൽ .

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ. തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

11 മാസം മുൻപാണ് ലക്ഷ്മിയും ഓട്ടോ ഡ്രൈവറായ കിരണും പ്രണയിച്ച് വിവാഹിതരായത്. ചെമ്പകമംഗലത്തെ സായ്റാം കോളേജിലെ ബി എ ലിറ്ററേച്ചർ അവസാനവർഷ ബിരുദവിദ്യാർത്ഥിനിയായിരുന്നു ലക്ഷ്മി. ഗർഭിണിയായതിനാൽ പഠിക്കാൻ പോകുന്നത് ഭർത്താവ് വിലക്കിയതായി പറയുന്നുണ്ട്. ഗർഭഛിദ്രം നടത്താൻ യുവതി ആവശ്യപ്പെട്ടിട്ടും ഭർതൃവീട്ടുകാർ ഇതിന് സമ്മതിച്ചില്ലെന്നും പറയുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!