കോട്ടയം: ഷോപ്പിങ് കോംപ്ലക്സില്‍ വൻ തീപിടിത്തം. ഷോപ്പിങ് കോംപ്ലകസിലെ ഒരു കട പൂര്‍ണായും കത്തിയമര്‍ന്നു. കോട്ടയം മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിക്കുന്ന കോംപ്ലക്സിലാണ് തീപിടിച്ചത്. തീ പടരാതിരിക്കാൻ അണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് ഫയര്‍ഫോഴ്സ്. ഷോപ്പിങ് കോംപ്ലക്സിലെ മൂന്നു കടകളിലാണ് തീ പിടിച്ചത്. രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. ഉടൻ തന്നെ ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും തീ വലിയ രീതിയില്‍ പടരുകയായിരുന്നു. 15ലേറെ കടകളുള്ള ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപിടുത്തം അധികമായി രണ്ട് യൂണിറ്റ് ഫയർഫോഴ്സ് കൂടിയെത്തി കോട്ടയത്തുനിന്നും എത്തിയിട്ടുണ്ട്.