തിരുവനന്തപുരം: ടിപ്പറില്‍ നിന്ന് കല്ല് തെറിച്ചുവീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. വിഴിഞ്ഞം മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തുവാണ് മരിച്ചത്. നിംസ് കോളേജ് നാലാം വർഷ വിദ്യാർഥിയാണ് .അദാനി തുറമുഖത്തേയ്ക്ക് കല്ല് കൊണ്ടുവന്ന ടിപ്പറിൽ നിന്നാണ് കല്ലുതെറിച്ച് വീണത്. ഇന്ന് രാവിലെയായിരുന്നു അപകടം. കൈക്കും തലയ്ക്കും ഗുരുതര പരിക്ക് പറ്റിയ അനന്തുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് വിവിധ കക്ഷികളുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിനു മുന്നിൽ പ്രതിഷേധിച്ചു.