Sunday, September 8, 2024
Online Vartha
HomeTrivandrum Ruralകളിയിക്കവിള കൊലപാതക കേസിലെ പ്രതി പിടിയില്‍.

കളിയിക്കവിള കൊലപാതക കേസിലെ പ്രതി പിടിയില്‍.

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കളിയിക്കവിള കൊലപാതക കേസിലെ പ്രതി പിടിയില്‍. നേമം സ്വദേശി അമ്പിളിയാണ് പോലീസ് പിടികൂടിയത്. പ്രതിയെ തമിഴ്‌നാട് പൊലീസിന്റെ രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെട്ട ദീപുവുമായി അമ്പിളിക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടെന്നാണ് വിവരം. തിരുവനന്തപുരം മലയം സ്വദേശിയാണ് പിടിയിലായത്. മൊബൈൽ ഫോൺ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിനുശേഷം പ്രതി 400 കിലോമീറ്റർ ഓളം സഞ്ചരിച്ചുവെന്നാണ് പോലീസ് വ്യകതമാകുന്നത് .

കൊല്ലപ്പെട്ട ദീപുവിന് ക്വാറിയുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടയാളാണ് പിടിയിലായയാളെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രിയില്‍ കേരള- തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കവിളയിലാണ് കഴുത്തറുത്ത നിലയില്‍ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!