മമ്മൂട്ടി- അർജുൻ അശോകൻ . ഈ കോംബോ വീണ്ടും ഒന്നിക്കുകയാണ് വൈശാഖ് സംവിധാനത്തിൽ ഒരുങ്ങുന്ന ടർബോയിലൂടെ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ സ്റ്റൈലിഷ് ലുക്കുംകൊണ്ട് സമ്പന്നമായിരുന്നു ടർബോയുടെ ട്രെയിലർ.
ഭ്രമയുഗത്തിന് ശേഷം ക്രിസ്റ്റോ സേവ്യർ സംഗീതവും പശ്ചാത്തലസംഗീതവുമൊരുക്കിയ ചിത്രമാണ് ടർബോ. മാസ് രംഗങ്ങൾക്കൊപ്പം ട്രെയിലർ കൂടുതൽ പ്രേക്ഷക ശ്രദ്ധയാകർഷിക്കാൻ കാരണം അവസാനഭാഗത്തെ ഗാനമാണ്. ഈ ഗാനം ആലപിച്ചിരിക്കുന്നത് അർജുൻ അശോകനാണ്. ക്രിസ്റ്റോ സേവ്യർ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഈ വിവരം പുറത്തുവിട്ടത്. ട്രെയിലറിൽ കേൾക്കുന്ന അതേ ഭാഗം അർജുൻ അശോകൻ സ്റ്റുഡിയോയിൽ പാടുന്ന വീഡിയോയും ക്രിസ്റ്റോ പങ്കുവെച്ചിട്ടുണ്ട്. സംഗീതസംവിധായകനെയും വീഡിയോയിൽ കാണാം. സിംഗർ അർജുൻ അശോകൻ എന്നെഴുതി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് നന്ദിയറിയിച്ച് അർജുൻ കമന്റ് ചെയ്തിട്ടുമുണ്ട്.