കഴക്കൂട്ടം : കാട്ടായിക്കോണം വാർഡിലെ കുന്നുംപുറം അങ്കണവാടി മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ പി കെ രാജു അധ്യക്ഷനായി,കൗൺസിലർ ഡി രമേശൻ സ്വാഗതവും സിഡിഎസ് ചെയർപേഴ്സൺ സിന്ധുശശി, സിപിഐഎം ലോക്കൽ സെക്രട്ടറി അരുൺ കാട്ടായിക്കോണം തുടങ്ങിയവർ സംസാരിച്ചു.
10 ലക്ഷം രൂപയിൽ 5സെന്റ് വസ്തു വാങ്ങി അതിൽ 1500 സ്ക്വയർ ഫീറ്റിൽ രണ്ടു നിലകളിലായി ഹാളും അംഗനവാടി ക്ലാസ് റൂമും ടോയ്‌ലറ്റും അടുക്കളയുമാണ് നിർമ്മിക്കുന്നത്.