ഹൈദരാബാദ്: നടൻ അനുഷ്‌ക ഷെട്ടിയുടെ അടുത്ത ചിത്രമായ ഘാട്ടിയിലെ ഫസ്റ്റ് ലുക്ക് അനുഷ്കയുടെ ജന്മദിനമായ നവംബർ 7 ന് പുറത്തിറങ്ങി. 2010 ല്‍ വന്‍ വിജയമായവേദത്തിന് ശേഷം സംവിധായകൻ കൃഷ് ജഗർലമുടിയും അനുഷ്‌കയും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഗംഭീരമെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണം. ഒരു വലിയ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്ക ചിത്രത്തിന്‍റെ പ്രഖ്യാപനം വരുന്നത്.
തെലുങ്കിലെ പ്രമുഖ ബാനറായ യുവി ക്രിയേഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ഇര, ക്രിമിനല്‍, ഇതിഹാസം’ ഘാട്ടി ഇനി രാജ്ഞി ഭരിക്കും’ എന്ന ക്യാപ്ഷനോടെയാണ് ഫസ്റ്റ്ലുക്ക് ഇറങ്ങിയിരിക്കുന്നത്.
ഫസ്റ്റ് ലുക്കിൽ ഞെട്ടിപ്പിക്കുന്ന വേഷത്തിലാണ് അനുഷ്ക എത്തുന്നത്. തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ഒലിച്ചിറങ്ങുന്ന അനുഷ്ക പുക വലിക്കുന്നതായി കാണാം. ഒരു ആദിവാസി യുവതിയുടെ ലുക്കിലാണ് അനുഷ്ക എത്തുന്നത്. ഒരു ലേഡി ഗ്യാങ്ങ് സ്റ്റര്‍ കഥയാണ് ഘാട്ടിയെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു.