ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്‍റെ ചിപ്പുകള്‍ അടക്കമുള്ള വിവിധ ഘടകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം ലീക്കായിട്ടുണ്ട്. ഇപ്പോള്‍ ക്യാമറ സെന്‍സര്‍ സംബന്ധിച്ചുള്ള വിവരങ്ങളും പ്രചരിക്കുകയാണ്. ഐഫോണ്‍ 16 സിരീസ് സ്‌മാര്‍ട്ട്ഫോണുകള്‍ മാസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്‍റെ ചിപ്പുകള്‍ അടക്കമുള്ള വിവിധ ഘടകങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനകം ലീക്കായിട്ടുണ്ട്. ഇപ്പോള്‍ ക്യാമറ സെന്‍സര്‍ സംബന്ധിച്ചുള്ള വിവരങ്ങളും പ്രചരിക്കുകയാണ്. സോണി സെന്‍സറുകള്‍ വൈകിയതിനാല്‍ ഐഫോണ്‍ 15 സിരീസിന്‍റെ അവതരണം കഴിഞ്ഞ വര്‍ഷം പ്രതിസന്ധിയിലായിരുന്നു.
പുതിയ സെന്‍സറിനൊപ്പം ക്യാമറ ക്വാളിറ്റിയില്‍ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാനും ആപ്പിളിന് പദ്ധതിയുണ്ട്. ഐഫോണ്‍ 16 സിരീസിലെ ഫോണുകളുടെ ക്യാമറകളിലെ മെഗാപിക്‌സലിലും മാറ്റം വന്നേക്കും. ഐഫോണ്‍ 16 പ്രോ മാക്‌സില്‍ വൈഡ് ക്യാമറയോടെ പുതിയ 48 എംപി സെന്‍സര്‍ വരുന്നതായി സൂചനകളുണ്ട്. വെളിച്ചക്കുറവിലും കൂടുതല്‍ മെച്ചപ്പെട്ട ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന രീതിയിലാണ് ഫോണുകള്‍ ഡിസൈന്‍ ചെയ്യുന്നത്. ആപ്പിളിന്‍റെ സ്വന്തം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (ആപ്പിൾ ഇന്റലിജൻസ്) അധിഷ്ഠിതമായ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകും ഐഫോണ്‍ 16 ഉപഭോക്താക്കളിലേക്ക് എത്തുക