കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്. ചില വിറ്റാമിനുകളുടെ കുറവു മൂലം കണ്ണുകളുടെ ആരോഗ്യം മോശമാകാം. പ്രത്യേകിച്ച് വിറ്റാമിന്‍ എയുടെ കുറവ് കണ്ണിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കും. വിറ്റാമിൻ എയുടെ കുറവ് മൂലം കണ്ണിന്‍റെ കാഴ്ച ശക്തി കുറയാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കാനും സാധ്യത ഉണ്ട്. വിറ്റാമിൻ എയുടെ കുറവ് കോർണിയയെ വളരെ വരണ്ടതാക്കുന്നതിലൂടെ അന്ധതയ്ക്ക് കാരണമാകും. അങ്ങനെ റെറ്റിനയ്ക്കും കോർണിയയ്ക്കും കേടുപാടുകൾ സംഭവിക്കാം. കണ്ണുകളുടെ കൺജങ്ക്റ്റിവയിൽ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ്.കാരണം കണ്ണിന്‍റെ കാഴ്ച ശക്തി കൂട്ടാനും കണ്ണുകളുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും വിറ്റാമിന്‍ എ പ്രധാനമാണ്. ക്യാരറ്റ്, ചീര, മറ്റ് ഇലക്കറികള്‍, മധുരക്കിഴങ്ങ്, തക്കാളി, ബ്രൊക്കോളി, മാമ്പഴം, പപ്പായ, തണ്ണിമത്തന്‍, പേരയ്ക്ക, ആപ്രിക്കോട്ട്, മുട്ട, പാല്‍, സാല്‍മണ്‍ ഫിഷ് തുടങ്ങിയവയില്‍ വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇവ കഴിയുന്നത് കണ്ണിൻ്റെ സംരക്ഷണത്തിന് പ്രധാനമാണ്.