തലമുടിയുടെ പല ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നതാണ്.തലമുടിയുടെ വരള്‍ച്ചയെ തടയാനും താരന്‍, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തടയാനും മുടി തഴച്ച് വളരാനും സഹായിക്കുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാർവാഴയിൽ പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി പൊട്ടിപോകാനുള്ള സാധ്യതയെ കുറയ്ക്കുകയും മുടി കൊഴിച്ചിലിനെ തടയുകയും തലമുടി വളരാന്‍ സഹായിക്കുകയും ചെയ്യും. വിറ്റാമിന്‍ എ, സി, ഇ, ബി12, ഫോളിക് ആസിഡ്, ബീറ്റാ കരോട്ടിന്‍ തുടങ്ങിവയൊക്കെ കറ്റാര്‍വാഴയില്‍ അടങ്ങിയിരിക്കുന്നു. തലമുടിയെ മോയിസ്ചറൈസ് ചെയ്യാനുള്ള കഴിവും കറ്റാര്‍വാഴയ്ക്കുണ്ട്. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറ്റാര്‍വാഴ താരനെ അകറ്റാനും ഗുണം ചെയ്യും. ഇതിനായി കറ്റാര്‍വാഴ ജെല്‍ നേരിട്ട് തലയോട്ടിയില്‍ പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം. താരന്‍ അകറ്റാനും തലമുടി വളരാനും ഏറേ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഇവയിലെ വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും തലമുടിയുടെ കരുത്ത് കൂട്ടാനും തലമുടി കൊഴിച്ചില്‍ തടയാനും മുടി വളരാനും സഹായിക്കും. ഇതിനായി രണ്ട് നെല്ലിക്ക കുരുകളഞ്ഞ് അരച്ചെടുക്കുക. ശേഷം ഇതിൽ കുറച്ച് തൈര് ചേർത്ത് തലയോട്ടിയിൽ പുരട്ടാം. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.വരണ്ട തലമുടിയുള്ളവര്‍ക്കാണെങ്കില്‍ കറ്റാർവാഴ ജെല്‍ ആയിരിക്കും കൂടുതല്‍ നല്ലത്. തലമുടിയുടെ കരുത്തിനും വളര്‍ച്ചയ്ക്കും നെല്ലിക്കയായിരിക്കും കൂടുതല്‍ നല്ലത്.