ശ്രീകാര്യം: ക്ഷേത്രത്തിൽ നിന്നും കുളത്തിലെ പറിക്കുന്നതിനിടെ കുഴഞ്ഞു വീണവഴിച്ചു.ചെമ്പഴന്തിയിലെ അണിയൂർ ദുർഗാ ഭഗവതി ക്ഷേത്ര വളപ്പിൽ നിന്നും കൂവളത്തില പറിക്കുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. കല്ലടിച്ചവിള വി ജി ഭവനിൽ മോഹനൻ നായരാണ് (70) മരിച്ചത്. മടവൂർപാറ ഗുഹാക്ഷേത്രത്തിലേക്ക് കൂവളമാല കെട്ടുന്നതിന് ആഴ്ചതോറും ഇവിടെ നിന്നും ഇല ശേഖരിക്കാറുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ഓട്ടോയിൽ വന്നു ക്ഷേത്രദർശനത്തിനു ശേഷം കൂവള മരത്തിൽ ഏണിയിട്ട് കയറിനിന്ന് ഇല പറിക്കുന്നതിനിടെ ഏണിയിൽ നിന്നും കുഴഞ്ഞു താഴെ വീഴുകയായിരുന്നു. ഉടനെ തന്നെ മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.