ശ്രീകാര്യം: സ്ത്രീയുടെ മൃതദേഹം ഓടയിൽ നിന്ന് കണ്ടെത്തി ‘തേക്കുംമൂട് സ്വദേശി ഷൈലജ (72) ആണ് മരിച്ചത്. ശ്രീകാര്യം കരുമ്പുകോണത്താണ് സംഭവം. ഓടയിൽ കമിഴ്ന്നു കിടക്കുന്ന നിലയിൽ രാവിലെയാണ് കണ്ടെത്തിയത്.ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ഓടയിൽ വീണു മരിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്.മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.