Tuesday, April 22, 2025
Online Vartha
HomeTrivandrum Ruralജ്വാല സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സാഹിത്യ കലാ മത്സരം സംഘടിപ്പിച്ചു

ജ്വാല സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സാഹിത്യ കലാ മത്സരം സംഘടിപ്പിച്ചു

Online Vartha
Online Vartha

ആറ്റിങ്ങൽ : ജ്വാല സംസ്കൃതി ഭവന്റെ ആഭിമുഖ്യത്തിൽ ജ്വാല ബാലജ്യോതി കുട്ടികളുടെ സാഹിത്യ കലാ മത്സരം തോന്നയ്ക്കൽ മഹാകവി കുമാരനാശാൻ സ്മാരകത്തിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം നിർവഹിച്ചു. രണ്ടുദിവസമായി നടന്ന വിവിധ കലാസാഹിത്യ മത്സരങ്ങളിൽ ആറ്റിങ്ങൽ വർക്കല നെടുമങ്ങാട് കണിയാപുരം വിദ്യാഭ്യാസ ജില്ലകളിലെ നിരവധി പ്രതിഭകൾ മാറ്റുരച്ചു. സാംസ്കാരിക സംഗമവും പുരസ്കാരദാന ചടങ്ങുകൾ എംഎൽഎ വി ശശി ഉദ്‌ഘാടനം ചെയ്തു.ച

ടങ്ങിൽ സംസ്കൃതി ഭവൻ എ.അയ്യപ്പൻ സ്മാരക പുരസ്കാര ജേതാവ് യുവ എഴുത്തുകാരി ശാരി ബിനുവിനെ ആദരിച്ചു.സംഘടനാ പ്രസിഡന്റ് സന്ദീപ് വാസുദേവൻ അധ്യക്ഷത വഹിച്ച ബിജെപി ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് ബൈജു ,ആറ്റിങ്ങൽ മദർ ഇന്ത്യ ഇന്റർനാഷണൽ പബ്ലിക് സ്കൂൾ ചെയർമാൻ മണികണ്ഠൻ,ആറ്റിങ്ങൽ കലാഭവൻ മണി സേവന സമിതി ചെയർമാൻ അജിൽ മണിമുത്ത്,സെക്രട്ടറി ശാരി ബിനു,സംഘടനാ ഭാരവാഹികളായ ശാന്തി കുമാർ,പൂജാ സുരേഷ്,സുധീഷ് ,കൃഷ്ണ,ജ്വാല ബാലജ്യോതി പ്രസിഡന്റ് മാസ്റ്റർ ശ്രീഹരി എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!