വെഞ്ഞാറമൂട് : ഓട്ടോയിൽ സൂക്ഷിച്ചിരുന്ന പണവും രേഖകളും മോഷ്ടിച്ചതായി പരാതി. തിങ്കളാഴ്ച രാവിലെ കാരേറ്റ്- കല്ലറ റോഡിൽ നിർത്തിയിട്ടിരുന്ന കാരേറ്റ് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന താളിക്കുഴി സ്വദേശി മുരളിയുടെ ഓട്ടോയിലെ ലോക്കർ പൊളിച്ചാണ് മോഷണം നടത്തിയത്. മുരളിയുടെയും മാതാപിതാക്കളുടെയും ചികിത്സാ കാർഡ് ഉൾപ്പടെയുള്ള രേഖകൾഎണ്ണായിരിത്തി അഞ്ഞൂറ് രൂപ എന്നിവയാണ് മോഷണം പോയത്.രോഗിയായ മുരളിക്ക് അടുത്ത ദിവസം ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചിരിക്കുമ്പോഴാണ് ചികിത്സാ കാർഡുൾപ്പെടെ മോഷണം പോയത്. കിളിമാനൂർ പൊലീസിൽ പരാതി നൽകി.