കഴക്കൂട്ടം : ചെക്കാലമുക്ക് കരിയം പ്രദേശത്തെ കോൺവെക്സ് മിററുകൾ മോഷണം പോയി.കരിയം എസ്ബിഐ എടിഎമ്മിനെ സമീപത്തും
ഗ്രേസ് ഗാർഡൻസിനും എതിർവശത്തും സ്ഥാപിച്ചിരുന്ന രണ്ട് കോൺവെക്സ് മിററുകൾ ആണ് വെള്ളിയാഴ്ച വെളുപ്പിന് ഒരു മണിയോടെ മോഷണം പോയത്.
റസിഡൻസ് അസോസിയേഷൻ സെക്രട്ടറി കരിയം മോഹനന്റെ നേതൃത്വത്തിൽ ശ്രീകാര്യം പോലീസിൽ പരാതി നൽകുകയും തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കാറിൽ എത്തിയ മൂന്നുപേര് അടങ്ങുന്ന സംഘം കോൺവെക്സ് മിററുകൾ പോകുന്നത് കണ്ടു.കരിയം മേഖലയിൽ ഇതിനുമുമ്പും ഇത്തരം മോഷണങ്ങൾ സ്ഥിരം നടക്കാറുണ്ടെന്ന് നാട്ടുകാരും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും പറയുന്നു. മോഷ്ടാക്കളെ യത്രയും പെട്ടെന്ന് പിടികൂടണം എന്നാണ്
അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.