പോത്തൻകോട് : വീടിൻറെ ടെറസിൽ കഞ്ചാവ് നട്ടു വളർത്തൽ . പോത്തൻകോട് കരൂരിലെ ഇടത്തറ പതിപ്പള്ളിക്കോണം സോഫിയ ഹൗസിൽ അരുളപ്പൻ്റെ ഉടമസ്ഥയിലുളള വീട്ടിന്റെ ടെറസ്സിലാണ് കഞ്ചാവ് ചെടി നട്ടിരിക്കുന്നത്. വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോത്തൻകോട് പോലീസ് എസ് എച്ച് ഒ അജീഷ് , എസ് ഐ.രാഹുൽ , എ .എസ് . ഐ.നുജും ,ശ്രീകല ,സിപിഒ വിഷ്ണു എന്നിവർ നടത്തിയ പരിശോധനയിൽ ചാക്കുകളിലായികഞ്ചാവ് നട്ടുവളർത്തുന്നതായി കണ്ടെത്തുകയും ചെയ്തു .അതേസമയം അന്യസംസ്ഥാന തൊഴിലാളികളായ ആറ് പേരാണ് ഈ വീട്ടിൽ നിലവിൽ താമസിക്കുന്നത്.