തിരുവനന്തപുരം: ദളപതി വിജയ് തിരുവനന്തപുരത്ത്.പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് നടൻ തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. വൻ വരവേൽപ്പാണ് നടന് ആഭ്യന്തര വിമാനത്താവളത്തിൽ ഫാൻസ് ഒരുക്കിയത്. നടന്റെ വരവ് പ്രമാണിച്ച് വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിരുന്നു.14 വർഷങ്ങൾക്ക് ശേഷമാണ് വിജയ് വീണ്ടും കേരളത്തിലെത്തുന്നത്.മാര്‍ച്ച് 23 വരെ വിജയ് തിരുവനന്തപുരത്തുണ്ടാവും. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളാണ് ഗോട്ടിന്റെ പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്‍റെ ക്ലൈമാകാസാവും തിരുവനന്തപുരത്ത് ചിത്രീകരിക്കുക.