നെടുമങ്ങാട് : ബേക്കറിയില്‍ നിന്നും വാങ്ങിയ ജൂസില്‍ ചത്ത പല്ലിയെ കണ്ടെത്തി. അരുവിക്കര ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ക്ക് പരാതി നല്‍കി പാലോട് സ്വദേശിയായ വീട്ടമ്മ രുഗ്മ. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ ഒരു ബേക്കറിയില്‍ നിന്നും ഫ്‌ളോട്ടി എന്ന് പേരുളള ഒരു മുന്തിരി ജൂസ് വാങ്ങി ബസില്‍ കയറി തിരുവനന്തപുരത്ത് ഇറങ്ങി.
ബസില്‍ വച്ച് കുറച്ച് കുടിച്ച് തമ്പാനൂരില്‍ എത്തിയതോടെ ഛര്‍ദി തുടങ്ങി തുടര്‍ന്ന് സാഹോദരിയുടെ മണക്കാട് വീട്ടില്‍ എത്തിയപ്പോഴാണ് കുപ്പിയിലെ ജൂസില്‍ ചത്ത പല്ലിയുടെ ശരീരം കണ്ടത്. ഇന്ന് രാവിലെയാണ് അരുവിക്കരയിലെ ഫുഡ് & സേഫ്റ്റി ഓഫീസര്‍ക്ക് സാംപിളും പരാതിയും നല്‍കിയത്. തുടര്‍ന്ന് കട പരിശോധിച്ചു. ഫൈന്‍ ഈടാക്കാന്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.