Thursday, October 10, 2024
Online Vartha
HomeKeralaഎന്‍റെ പൊന്നോ എന്തൊരു പടമെടേയ്... മഞ്ഞുമ്മൽ ടീമിനെ അഭിനന്ദിച്ച് രോമാഞ്ചം സംവിധായകൻ ജിത്തു മാധവൻ

എന്‍റെ പൊന്നോ എന്തൊരു പടമെടേയ്… മഞ്ഞുമ്മൽ ടീമിനെ അഭിനന്ദിച്ച് രോമാഞ്ചം സംവിധായകൻ ജിത്തു മാധവൻ

Online Vartha
Online Vartha
Online Vartha

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് നേടുന്നത്. ‘ജാൻ എ മൻ’ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ മഞ്ഞുമ്മൽ ബോയ്സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രോമാഞ്ചം എന്ന സിനിമയുടെ സംവിധായകൻ ജിത്തു മാധവൻ.

 

“എന്‍റെ പൊന്നോ എന്തൊരു പടമെടേയ്… ചിദംബരം പൊളിച്ചു മാൻ. സുഷിൻ ശ്യാം, ഷൈജു ഖാലിദ്… മലയാള സിനിമേടെ പരുവാടി മാറ്റി, “‘,എന്നാണ് ജിത്തു മാധവൻ കുറിച്ചത്. സൗബിൻ ഷാഹിർ, ബാലു വർഗീസ് തുടങ്ങിയ സിനിമയുടെ അണിയറപ്രവർത്തകരെയും അദ്ദേഹം അഭിനന്ദിച്ചു.

 

സംവിധായകനായ ചിദംബരം തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ നിന്ന് ഒരു സംഘം യുവാക്കൾ വിനോദയാത്രയുടെ ഭാഗമായി കൊടൈക്കനാലിൽ എത്തുന്നതും, അവിടെ അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ പ്രധാന വേഷത്തിലെത്തുന്നത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!