Friday, December 13, 2024
Online Vartha
HomeTrivandrum Ruralഇന്ന് വിഷുച്ചന്തകൾ ആരംഭിക്കും

ഇന്ന് വിഷുച്ചന്തകൾ ആരംഭിക്കും

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം:  ഇന്ന് വിഷുച്ചന്തകൾ ആരംഭിക്കും. ഹൈക്കോടതിയുടെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് നടപടി . ഈ മാസം 18 വരെയാണ് ചന്തകൾ നടക്കുക. താലൂക്ക് തലത്തിൽ ഉൾപ്പെടെ ചന്തകൾ പ്രവർത്തിക്കും.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ സർക്കാരിന് റംസാൻ – വിഷു ചന്തകൾ നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് കൺസ്യൂമർഫെഡ് ഹൈക്കോടതിയെ സമീപച്ചതോടെയാണ് ഇന്നലെ അനുകൂല തീരുമാനം ഉണ്ടായത്. ചന്ത നടത്താനുള്ള അനുമതി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കരുതെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!