താൻ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ പൂനം പാണ്ഡെ. ജീവിച്ചിരിപ്പുണ്ടെന്ന് സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടാണ് താരം അറിയിച്ചത്.സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായുള്ള വിവരം താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇന്നലെയാണ് പുറത്തുവന്നത്. പൂനം പാണ്ഡെയുടെ മാനേജറുടെ പേരിലുള്ളതായിരുന്നു സന്ദേശം. എന്നാലിത് വ്യാജമായിരുന്നുവെന്നും സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തതായിരുന്നുവെന്നുമാണ് പൂനം പാണ്ഡെ ഇന്ന് അതേ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.വ്യാജവാർത്ത പ്രചരിപ്പിച്ചതിനും ആരാധകരെ വിഷമിപ്പിച്ചതിനും മാപ്പ് ചോദിക്കുന്നതായി സമൂഹമാധ്യമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പൂനം പറഞ്ഞു.