വർക്കല : മുൻസിപാലിറ്റിയിലെ ഹോട്ടലുകളിൽ ആഹാരം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഏറ്റതിലും നൂറുകണക്കിന് ആൾക്കാർക്ക് ഭക്ഷ്യവിഷബാധ തുടർച്ചയായി ഉണ്ടാക്കുന്ന ഹോട്ടലിന് ലൈസൻസ് പുതുക്കി നൽകിയതിലും പ്രതിഷേധിച്ച് ബി.ജെ.പി വർക്കല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വർക്കല മുൻസിപാലിറ്റിയിലേയ്ക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞതിനെ തുടർന്നാണ്ബി.ജെ.പി.പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായത്.പ്രതിഷേധം കനത്തതോടെ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുക ആയിരുന്നു.പ്രതിഷേധ പരിപാടിജില്ല ട്രഷർ എം, ബാലമുരളി ഉദ്ഘാടനം ചെയ്തു.ജില്ല വൈസ് പ്രസിഢൻ്റ് ഇലകമൺ സതീശൻകർഷകമോർച്ച ജില്ല പ്രസിഢൻ്റ് മണമ്പൂർ ദിലീപ്വർക്കല മണ്ഡലം പ്രസിഡൻ്റ് വിജി സുഭാഷ്പാർലമെൻ്ററി പാർട്ടി ലീഡർ അനിൽ കുമാർകൗൺസിലർമാരായഉണ്ണികൃഷ്ണൻ രാഖി,അനു,സിന്ധു വി ,നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് പൈവേലിക്കോണം ബിജു, നേതാക്കളായ സബീൻ,ഗോകുൽസുരേന്ദ്രൻ, പ്രസന്നൻതുടങ്ങിയ നേതാക്കൾനേതൃത്വം നൽകിസമരം ചെയ്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.